Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ കന്നിമാസ പൂജ ഭക്തിസാന്ദ്രം
17/10/2022
കൊച്ചാലുംചുവട് ഭഗവതി സന്നിധി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തന്ത്രി ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ കന്നിമാസ സംക്രമ പൂജ.

വൈക്കം: കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ കന്നിമാസ സംക്രമ പൂജ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. തിങ്കളാഴ്ച്ച വൈകിട്ട് ഭഗവതിയ്ക്ക് പ്രത്യേക പൂജകളും, അര്‍ച്ചനകളും നടത്തി. തന്ത്രി ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കൊച്ചാലുംചുവട് ഭഗവതി സന്നിധി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. ട്രസ്റ്റ് പ്രസിഡന്റ് ടി.കെ രമേശ് കുമാര്‍, വൈസ് പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി സുധാകരന്‍ കാലാക്കല്‍, ജോയിന്റ് സെക്രട്ടറി ജയന്‍, ട്രഷറര്‍ കെ.വി പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.