Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തജന കൂട്ടായ്മയില്‍ വൈക്കത്തപ്പന്റെ തിരുമുറ്റം മണല്‍വിരിച്ച് വൃത്തിയാക്കുന്നു
17/10/2022
വൈക്കത്തപ്പന്റെ തിരുമുറ്റം മണല്‍ വിരിച്ച് വൃത്തിയാക്കുന്നതിന്റെ ഭാഗമായി അഡ്വ. പി.ആര്‍ അരവിന്ദാക്ഷ മേനോനും ഭാര്യ പുഴക്കര ഗീതാദേവിയും വഴിപാടായി ക്ഷേത്രമുറ്റത്ത് മണല്‍ സമര്‍പ്പണം നടത്തുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിന് കൊടിയേറും മുമ്പ് വൈക്കത്തപ്പന്റെ തിരുമുറ്റം മണല്‍ വിരിച്ച് വൃത്തിയാക്കാനുള്ള ക്ഷേത്ര ഉപദേശക സമിതിയുടെ ശ്രമത്തിന് ഭക്തജനങ്ങളുടെ പിന്തുണ ഏറുന്നു. എട്ട് ഏക്കര്‍ സ്ഥല സൗകര്യമുള്ള ക്ഷേത്ര മുറ്റത്തുനിന്നും വലിയ തോതില്‍ മണല്‍ ഒലിച്ചു പോയതുമൂലം പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ട് മലിനമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്ര മുറ്റം മണല്‍ വിരിച്ച് വൃത്തിയാക്കാന്‍ ഭക്തജനങ്ങളുടെ കൂട്ടായ്മ രൂപംകൊണ്ടത്. ഇതിനോടകം 50 ലോഡ് മണല്‍ ക്ഷേത്രമുറ്റത്ത് ഇറക്കി വിരിച്ചു . ഇനി 30 ലോഡ് മണലെങ്കിലും ആവശ്യമാണ്. വൈക്കത്തപ്പന്റെ തിരുമുറ്റത്ത് മണല്‍ സമര്‍പ്പിച്ച് വഴിപാട് നടത്താന്‍ നിരവധി ഭക്തജനങ്ങളാണ് തയ്യാറായി മുന്നോട്ടു വന്നത്. തിങ്കളാഴ്ച്ച രാവിലെ വൈക്കം ബാറിലെ സീനിയര്‍ അഭിഭാഷകന്‍ പി.ആര്‍ അരവിന്ദാക്ഷ മേനോനും ഭാര്യ പുഴക്കര ഗീതാദേവിയും ചേര്‍ന്ന് മണല്‍ സമര്‍പ്പണം നടത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, കമ്മിറ്റി അംഗങ്ങളായ അജി മാധവന്‍, ഇ.കെ ശിവന്‍, ഉദയനാപുരം ഉപദേശക സമിതി അംഗം ഷിബു മനയത്ത് എന്നിവര്‍ പങ്കെടുത്തു.