Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അതിഥി തൊഴിലാളികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു
16/10/2022
തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസ് സംഘടിപ്പിച്ച അതിഥി തൊഴിലാളികള്‍ക്കുള്ള ലഹരിവിരുദ്ധ ബോധവല്‍കരണ സെമിനാര്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തൊഴില്‍ വകുപ്പിന്റെയും ജില്ലാ ലേബര്‍ ഓഫീസിന്റെയും, വൈക്കം പോലീസിന്റെയും, എക്സൈസ്, ഹെല്‍ത്ത് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ലഹരിവിരുദ്ധ ബോധവല്‍കരണ സെമിനാറും ക്ലാസും നടത്തി. വ്യാപാര ഭവനില്‍ നടന്ന ബോധവല്‍കരണ പരിപാടി സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ എം ജയശ്രീ അധ്യക്ഷത വഹിച്ചു. ഇരുന്നൂറിലധികം അതിഥി തൊഴിലാളികള്‍ സമ്മേളന വേദിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. നഗരസഭ കൗണ്‍സിലര്‍മാരായ എന്‍ അയ്യപ്പന്‍, കെ.ബി ഗിരിജാകുമാരി, വൈക്കം പോലീസ് പിആര്‍ഒ. ടി.ആര്‍ മോഹനന്‍, ബീറ്റ് ഓഫീസര്‍മാരായ ജോസഫ് തോമസ്, സിന്ധു കെ.ഹരിദാസ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.ജി അനൂപ്, സജിമോന്‍. വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി ശിവദാസ്, അസി. ലേബര്‍ ഓഫീസര്‍മാരായ ആശ അലക്‌സ്, എസ് വിനീത് എന്നിവര്‍ പ്രസംഗിച്ചു. ഉദയനാപുരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് സേനന്‍ ബോധവല്‍കരണ ക്ലാസ് എടുത്തു.