Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാല സൗഹൃദ കേരളം: വൈക്കം ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു
16/10/2022
വൈക്കം ബ്ലോക്ക് തല ബാലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ബാല സൗഹൃദ കേരളം നാലാംഘട്ട പരിപാടിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് തല ബാലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌കരന്‍, കെ.ആര്‍ ഷൈലകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് ഗോപിനാഥന്‍, അംഗം എം.കെ ശീമോന്‍, വി.കെ ഷിജു, ലത അനില്‍കുമാര്‍, സിഡിപിഒ ഇ.കെ നമിത, ബ്ലോക്ക് ബാല സംരക്ഷണ സമിതി അംഗം അഡ്വ. പി.ആര്‍ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ കെ.ജി ശശികല, അഡ്വ. സിസ്റ്റര്‍ ജ്യോതിസ് പി തോമസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു. വൈക്കം ബ്ലോക്ക് വാര്‍ഷിക പദ്ധതി വര്‍ണത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്‍ പോസ്റ്റര്‍ രചന മത്സരത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ജനപ്രതിനിധികള്‍, ബാല സംരക്ഷണ സമിതി അംഗങ്ങള്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രതിനിധികള്‍, കുട്ടികള്‍, ആശപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, എക്‌സൈസ്, പോലീസ് പ്രതിനിധികള്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, ഐസിഡിഎസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.