പെന്‍ഷനേഴ്സ് യൂണിയന് കുടുംബമേളയും കലാപരിപാടികളും നടത്തി
16/10/2022
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് വെച്ചൂര്‍ യൂണിറ്റിന്റെ കുടുംബമേളയും കലാപരിപാടികളും വൈക്കം ബ്ലോക്ക് സെക്രട്ടറി പി.കെ ചെല്ലപ്പന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് വെച്ചൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബമേളയും കലാപരിപാടികളും നടത്തി. കുടവെച്ചൂര്‍ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിയന് ബ്ലോക്ക് സെക്രട്ടറി പി.കെ ചെല്ലപ്പന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എം സോമനാഥന് അധ്യക്ഷത വഹിച്ചു. സംസ്കാരികവേദി കണ്‍വീനര്‍ ശിവന്‍കുട്ടി മേനോന്, വൈക്കം ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കെ, യു മോഹനന്, യൂണിറ്റ് സെക്രട്ടറി സി.എസ്.എം കുമാര്‍, വനിതാവേദി കണ്‍വീനര്‍ ഇ.ടി പൊന്നമ്മ എന്നിവര്‍ പ്രസംഗിച്ചു. സംസ്കാരിക വേദിയുടെയും വനിതാവേദിയുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കരോക്കെ ഗാനമേളയും മാജിക് ഷോയും ഉണ്ടായിരുന്നു.