Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ പെഗാസസ് ക്ലബ്ബ് രജത ജൂബിലി ആഘോഷം നടത്തി
15/10/2022
വടയാര്‍ പെഗാസസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ ക്ലബ്ബ് ഭാരവാഹികളോടൊപ്പം.

തലയോലപ്പറമ്പ്: വടയാര്‍ കേന്ദ്രമായി 25 വര്‍ഷം മുമ്പ് രൂപീകരിച്ച പെഗാസസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷം നടത്തി. ആഘോഷത്തിന്റെ ഭാഗമായി വൈക്കം ഉപജില്ലയിലെ ഒമ്പത് യുപി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, പ്രശ്‌നോത്തരി, പ്രസംഗം, കലാ-കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. വടയാര്‍ മാര്‍ സ്ലീബാ യുപി സ്‌കൂളില്‍ നടന്ന മത്സര പരിപാടികള്‍ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആര്‍ അനില്‍കുമാര്‍, കെ.കെ രാധാകൃഷ്ണന്‍ നായര്‍, ട്രഷറര്‍ പ്രദീപ് കുമാര്‍, എം.പി പ്രേംകുമാര്‍, എം.എസ് ജോസഫ്, പി.എസ് വിനോദ്, കെ.വി ജോളി, ആനന്ദകുട്ടന്‍ എന്നിവര്‍ പങ്കെടുത്തു. 200 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ മാറ്റുരച്ചത്.