Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും നേതൃത്വപരിശീലന ക്ലാസ്സും
20/04/2016
കേരള വേലന്‍ മഹാസഭ വൈക്കം ടൗണ്‍ 106-ാം നമ്പര്‍ ശാഖയുടെ കുടുംബസംഗമവും നേതൃത്വപരിശീലന ക്ലാസ്സും വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

കേരള വേലന്‍ മഹാസഭ വൈക്കം ടൗണ്‍ 106- നമ്പര്‍ ശാഖയുടെ കുടുംബസംഗമവും നേതൃത്വപരിശീലന ക്ലാസ്സും വൈക്കം ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ചു നടത്തി. ശാഖാ പ്രസിഡന്റ് കെ.നാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉഷാ ജനാര്‍ദ്ദനന്‍ സ്വാഗതം ആശംസിച്ചു. സമ്മേളനം വൈക്കം നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. മഹാസഭാ മുന്‍സംസ്ഥാന സെക്രട്ടറി സി.എസ്.രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.എസ്.ബാഹുലേയന്‍, താലൂക്ക് പ്രസിഡന്റ് വി.എന്‍.കുട്ടപ്പന്‍, താലൂക്ക് സെക്രട്ടറി എ.ജി.രവി, കെ.കെ.വത്സല, കെ.രാജപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി ആര്‍.വിജയന്‍ കൃതഞ്ജത രേഖപ്പെടുത്തി. നേതൃത്വപരിശീലനക്ലാസ്സ് സി.എസ്.രവീന്ദ്രന്‍ നയിച്ചു.