Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വള്ളിയമ്മാളിന്റെ സ്മരണയ്ക്കായി വീല്‍ചെയറുകള്‍ നല്‍കി
15/10/2022
നഗരസഭ കൗണ്‍സിലര്‍ ആയിരുന്ന വളളിയമാളിന്റെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് സംഭാവന ചെയ്ത വീല്‍ ചെയറുകള്‍ നഗരസഭാധ്യക്ഷ രാധിക ശ്യാം ഏറ്റുവാങ്ങി സൂപ്രണ്ടിനു കൈമാറുന്നു.

വൈക്കം: സംഗീതജ്ഞയും, നഗരസഭാ കൗണ്‍സിലറും ആയിരുന്ന വള്ളിയമ്മാളിന്റെ സ്മരണയ്ക്കായി തെക്കേനട അമ്പലപ്പറമ്പ് മഠം കുടുംബാംഗങ്ങള്‍ വൈക്കം താലൂക്ക് ആശുപത്രിയ്ക്ക്  ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് വീല്‍ചെയറുകള്‍ സംഭാവന നല്‍കി. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം വീല്‍ ചെയറുകള്‍ സൂപ്രണ്ട് ഡോ. ആരതി രഞ്ജിത്തിനു കൈമാറി. വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍, കൗണ്‍സിലര്‍ കെ.പി സതീശന്‍, എം.ടി അനില്‍കുമാര്‍, ജി ശ്രീകുമാരന്‍ നായര്‍, ആര്‍.എം.ഒ ഡോ. എസ്.കെ ഷീബ എന്നിവര്‍ പങ്കെടുത്തു.