Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്‌സ് യൂണിയന്‍ കുടുംബ സംഗമം നടത്തി
15/10/2022
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ കുടുംബ സംഗമം ജില്ലാ സെക്രട്ടറി പ്രൊഫ. കെ സദാശിവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ യൂണിറ്റിന്റെയും നോര്‍ത്ത് സൗത്ത് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുബ മേളയും കലാപരിപാടികളും നടത്തി. തെക്കേനട ഗ്രാന്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി പ്രൊഫ.ര്‍ കെ സദാശിവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് പ്രസിഡന്റ് എ ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വേദി ജില്ലാ കണ്‍വീനര്‍ വി.ജി ശിവദാസ്, ടൗണ്‍ സെക്രട്ടറി പി വിജയകുമാര്‍, നോര്‍ത്ത് പ്രസിഡന്റ് എന്‍ സോമകുമാര്‍, സെക്രട്ടറി എം.വിജയകുമാര്‍, സൗത്ത് പ്രസിഡന്റ് പി സുകുമാരന്‍, സെക്രട്ടറി പി.ആര്‍ രാജു, സാംസ്‌കാരിക വേദി കണ്‍വീനര്‍ എം.അബു, വനിതാവേദി കണ്‍വീനര്‍ പി വിജയലക്ഷ്മി, ജി മോഹന്‍കുമാര്‍, ജില്ലാ വനിതാവേദി കണ്‍വീനര്‍ എസ് സുഷമ, എ.വി പുരുഷോത്തമന്‍, പി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. രക്ഷാധികാരി എം.ജി സോമനാഥ് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു.