Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.ആര്‍ പ്രേംദാസ് അനുസ്മരണം സംഘടിപ്പിച്ചു
15/10/2022
സിപിഐ തലയോലപ്പറമ്പ് കോരിക്കലില്‍ സംഘടിപ്പിച്ച പി.ആര്‍ പ്രേംദാസ് അനുസ്മരണ സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയം, കോവിഡ് മഹാമാരി കാലത്ത് നാടിനെ രക്ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച് നാട്ടുകാരുടെ മനസില്‍ ഇടം പിടിക്കാന്‍ പി.ആര്‍ പ്രേംദാസിന് കഴിഞ്ഞത് സൗമ്യമായ പൊതുപ്രവര്‍ത്തനം കൊണ്ടാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി കൃഷ്ണപ്രസാദ്. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പി.ആര്‍ പ്രേംദാസിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലയോലപ്പറമ്പ് കോരിക്കല്‍ ജങ്ഷനില്‍ നടന്ന ചടങ്ങില്‍ കെ.ആര്‍ പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ആര്‍ സുശീലന്‍, ടി.എന്‍ രമേശന്‍, സാബു പി മണലൊടി, എം.ഡി ബാബുരാജ്, പി.എസ് പുഷ്പമണി, കെ.ഡി വിശ്വനാഥന്‍, കെ അജിത്ത്, പി.കെ രാധാകൃഷ്ണന്‍, എം.പി ബിനു എന്നിവര്‍ പ്രസംഗിച്ചു. കോരിക്കല്‍ ജങ്ഷനു സമീപം സ്ഥാപിച്ച പ്രേംദാസിന്റെ സ്മൃതി മണ്ഡപം അനാഛാദനം ചെയ്തു. അനുസ്മരണ സമ്മേളനത്തിന് മുന്നോടായായി പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന എന്നിവയും നടന്നു.