Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിസാന്‍ സൊസൈറ്റി ജൈവ വളക്കൂട്ട് വിപണിയിലിറക്കി
14/10/2022
കിസാന്‍ സര്‍വീസ് സൊസൈറ്റി തയ്യാറാക്കിയ സമ്പൂര്‍ണ ജൈവ വളക്കൂട്ട് മുന്‍ എംഎല്‍എ കെ അജിത്ത് കാര്‍ഷിക സര്‍വകലാശാല റിട്ട. പ്രൊഫസര്‍ ഡോ: എന്‍.കെ ശശിധരന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കിസാന്‍ സര്‍വ്വീസ് സൊസൈറ്റി വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ജൈവ വളക്കൂട്ട് തയ്യാറാക്കി വിപണിയിലിറക്കി. ചെടിയുടെ വളര്‍ച്ചക്കും, രോഗപ്രതിരോധത്തിനും ആവശ്യമായ പന്ത്രണ്ടോളം ജൈവ സാധനങ്ങള്‍ ചേര്‍ത്താണ് വളക്കൂട്ട് നിര്‍മിച്ചിരിക്കുന്നത്. വൈക്കം റെഡ്‌ക്രോസ് ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ കെ അജിത്ത് കാര്‍ഷിക സര്‍വകലാശാല റിട്ട. പ്രൊഫസര്‍ ഡോ. എന്‍.കെ ശശിധരന് വളക്കൂട്ട് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. പി സോമന്‍പ്പിള്ള അധ്യക്ഷത വഹിച്ചു. ഡോ. എന്‍.കെ ശശിധരന്‍, മോഹന്‍ ഡി.ബാബു, അഡ്വ. ചന്ദ്രബാബു എടാടന്‍, അഡ്വ. എം.എസ് കലേഷ്, അജിത്ത് വര്‍മ, കെ രമേശന്‍, മധു ആഞ്ഞിലിക്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.