Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: മുഖ സന്ധ്യവേല സമാപിച്ചു
14/10/2022
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള മുഖ സന്ധ്യവേലയുടെ സമാപന ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായി മഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന മുഖ സന്ധ്യവേല സമാപിച്ചു. വ്യാഴാഴ്ച നടന്ന സമാപന സന്ധ്യവേല എഴുള്ളിപ്പ് ദര്‍ശിക്കാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ശ്രീബലി എഴുന്നള്ളിപ്പിന് ഗജവീരന്‍ പിച്ചി മുരുകന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. അത്താഴ ശ്രീബലിയുടെ എഴുന്നള്ളിപ്പിന് വിളക്കു വയ്പും വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവരുടെ നാദസ്വരവും തേരോഴി രാമകുറുപ്പ്, തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളവും അകമ്പടിയായി. ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. ഏറ്റുമാനൂര്‍, തെക്കുംകൂര്‍, അമ്പലപ്പുഴ, തിരുവല്ല എന്നീ നാട്ടുരാജക്കന്‍മാര്‍ നടത്തിയിരുന്ന മുഖ സന്ധ്യവേല ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. സമൂഹങ്ങളുടെ സന്ധ്യവേല 30ന് നടക്കുന്ന വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയോടെ ആരംഭിക്കും. നവംബര്‍ അഞ്ചിന് കൊടിയേറ്ററിയിപ്പ്, അഷ്ടമിയുടെ കോപ്പുതൂക്കല്‍, കുലവാഴ പുറപ്പാട് എന്നീ ചടങ്ങുകള്‍ നടക്കും. ആറിന് അഷ്ടമിയ്ക്ക് കൊടിയേറി 18ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 17നാണ് വൈക്കത്തഷ്ടമി.