Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം എല്‍പി സ്‌കൂളില്‍ കലാമേള നടത്തി
13/10/2022
വൈക്കം ആശ്രമം എല്‍പി സ്‌കൂളിലെ കലാമേള ഗാനരചയിതാവ് അജീഷ് ദാസന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം എല്‍പി സ്‌കൂളിലെ കുട്ടികളുടെ കലാമേള ആകര്‍ഷകമായി. സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും അവരവര്‍ സ്വായത്വമാക്കിയ കലകള്‍ വേദിയില്‍ അവതരിപ്പിച്ചു. സംഗീതം, നൃത്തം, കഥാപ്രസംഗം, മോണോ ആക്ട് എന്നിവയും കുട്ടികളില്‍ ഉദിച്ചുയര്‍ന്ന മറ്റു കലാപരിപാടികളും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വേറിട്ട അനുഭവമായി. ഗാനരചയിതാവ് അജീഷ് ദാസന്‍ കലാമേള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നിഷാ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ പി.ടി ജിനീഷ്, എംപിടിഎ  പ്രസിഡന്റ് ജി ഗോപിക, പി.ടി.എ വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍, സ്‌കൂള്‍ ലീഡര്‍ ബി അനുരഞ്ജിനി, ഡെപ്യൂട്ടി ലീഡര്‍ പി ദേവതീര്‍ത്ഥ, സ്റ്റാഫ് സെക്രട്ടറി പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.