Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഇനി പെൺകുട്ടികൾക്കും സ്വന്തം
13/10/2022
വൈക്കം: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് അന്തർദേശീയ നിലവാരത്തിൽ ഉയര്‍ത്തിയതോടെ പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കണം എന്ന ജനകീയ വികാരം മാനിച്ചു കൊണ്ടാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് സി.കെ ആശ എംഎൽഎ അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപിള്ള ഉൾപ്പടെയുള്ള പ്രമുഖർ പഠനം നിർവഹിച്ച  വൈക്കം ബോയ്സ് സ്കൂൾ തെക്കേനട ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നായിരിക്കും ഇനിമുതൽ അറിയപ്പെടുക. ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ആയി ബോയ്സ് സ്കൂളിനെ മാറ്റാനുള്ള പ്രവർത്തനങ്ങളാണ് പിടിഎയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. സ്കൂളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ അനുവദിച്ച 1.6 കോടി രൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സി.കെ ആശ എംഎൽഎ അറിയിച്ചു.