Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്കിൽ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടിക്ക് തുടക്കമായി
13/10/2022
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടി തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. 
 
വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിന്റെ നടത്തിയ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടി തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സാമൂഹ്യ ഐക്യദാര്‍ഢ്യ ദീപം തെളിയിക്കല്‍, കോളനി ശുചീകരണം, ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കല്‍, പൂര്‍ത്തീകരിച്ച പഠനമുറിയുടെ താക്കോല്‍ദാനം, നവീകരിച്ച പട്ടികജാതി വികസന ഓഫീസ് ട്രെയിനിങ് ഹാളിന്റെ ഉദ്ഘാടനം, മെഡിക്കല്‍ ക്യാമ്പ് എന്നീ പരിപാടികളാണ് ഒക്ടോബര്‍ 16 വരെ നടത്തുന്നത്. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കലാരംഗത്ത് മികവ് തെളിയിച്ച കലാകാരന്‍ രാജേഷിനെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അജിത്ത്, എസ്.സി.ഡി.ഒ ബെയ്‌സി അലക്‌സ് എന്നിവര്‍ പങ്കെടുത്തു.