Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറയിൽ ഗുരുദര്‍ശന പാഠശാല ആരംഭിച്ചു
13/10/2022
എസ്എന്‍ഡിപി യോഗം കൊതവറ ശാഖയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രീനാരായണ ഗുരുദര്‍ശന പാഠശാല യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: എസ്.എന്‍.ഡി.പി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രീനാരായണ ഗുരുദര്‍ശന പാഠശാല യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീലാ ഷിബു, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, അഭിലാഷ്, ദിനമണി, പ്രസന്നന്‍, ഷാന്‍കുമാര്‍, ചന്ദ്രബാബു, മഞ്ജു ബിജോയ്, സന്ധ്യാ അനീഷ്, പി.എസ് കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. എക്‌സൈസ് സിവില്‍ ഓഫീസര്‍ ആര്യ പ്രകാശ് ലഹരിവിരുദ്ധ ബോധവല്‍കരണ ക്ലാസ്സ് എടുത്തു. രമ്യ മനോജ് പഠനക്ലാസ്സ് നയിച്ചു.