Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: മുഖസന്ധ്യവേല വ്യാഴാഴ്ച സമാപിക്കും
12/10/2022
വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള മുഖ സന്ധ്യവേലയുടെ രണ്ടാം ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള മുഖ സന്ധ്യവേല വ്യാഴാഴ്ച സമാപിക്കും. സമാപന സന്ധ്യവേലയാടെ അത്താഴ ശ്രീബലിയുടെ എഴുന്നള്ളിപ്പിന് വിളക്കു വയ്പും വിശേഷാല്‍ വാദ്യമേളവും ഉണ്ടാകും. രാവിലെയും വൈകിട്ടും ശ്രീബലി എഴുന്നള്ളിപ്പ്, പ്രാതല്‍, അഭിഷേകങ്ങള്‍, മണ്ഡപത്തില്‍ വാരമിരിക്കല്‍ എന്നിവയാണ് ചടങ്ങുകള്‍. രേവതി നക്ഷത്രത്തില്‍ തുടങ്ങി കാര്‍ത്തിക നാളില്‍ അവസാനിക്കുന്ന മുഖ സന്ധ്യവേലയുടെ എഴുന്നളളിപ്പിന് ഗജവീരന്‍ ഓമല്ലൂര്‍ മണികണ്ഠന്‍ ആണ് വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റുന്നത്. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ മുഖ സന്ധ്യവേലയുടെ രണ്ടാം ദിവസത്തെ എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.
സമൂഹ സന്ധ്യവേലയ്ക്ക് 30ന് നടക്കുന്ന വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണത്തോടെയും തുടക്കമാകും. നവംബര്‍ ഒന്നിന് തെലുങ്ക് സമൂഹത്തിന്റെയും, രണ്ടിന് വിശ്വബ്രഹ്മ സമാജത്തിന്റെയും മൂന്നിന് വടയാര്‍ സമൂഹത്തിന്റെയും സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണവും നടക്കും. അഞ്ചിന് കൊടിയേറ്ററിയിപ്പ്, അഷ്മിയുടെ കോപ്പുതൂക്കല്‍, എന്‍എസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട് എന്നിവയുണ്ട്. ആറിന് അഷ്ടമിക്ക് കൊടിയേറും. 17നാണ് വൈക്കത്തഷ്ടമി. 18ന് ആറാട്ടോടെ ഉത്സവം സമാപിക്കും.