Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാർഷിക രംഗത്ത് നൂതന പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി പി പ്രസാദ്
11/10/2022
കർഷക സംഘം സംസ്ഥാന സമ്മേളനത്തോടനുന്ധിച്ച് തലയോലപ്പറമ്പിൽ നടത്തിയ സെമിനാർ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. 
 
തലയോലപ്പറമ്പ്: കേരളത്തിലെ കാർഷിക ഉൽപന്നങ്ങൾക്ക് വിദേശ വിപണി കീഴടക്കാൻ വിവിധ വകുപ്പുകളുമായി കൈകോർത്ത് നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കർഷക സംഘം സംസ്ഥാന സമ്മേളനത്തോടനുന്ധിച്ച് തലയോലപ്പറമ്പിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 'കാലാവസ്ഥാ വ്യതിയാനവും നെൽകൃഷി മേഖലയിലെ പ്രശ്നങ്ങളും' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാറിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു, ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, സെക്രട്ടറി കെ.എം രാധാകൃഷ്ണൻ, സ്വാഗതസംഘം ചെയർമാൻ കെ ശെൽവരാജ്, കൺവീനർ ടി.ആർ സുഗതൻ, എം.പി ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.