Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ മത്സ്യകൃഷി: പൂരക്കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
11/10/2022
ഫിഷറീസ് വകുപ്പിന്റെയും, വൈക്കം നഗരസഭയുടെയും നേതൃത്വത്തില്‍ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി 13-ാം വാര്‍ഡിലെ പൂരക്കുളത്തില്‍ നഗരസഭ ചെയർപേഴ്സൺ രാധികാ ശ്യാം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.
 
വൈക്കം: ഫിഷറീസ് വകുപ്പിന്റെയും വൈക്കം നഗരസഭയുടെയും നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ മത്സ്യകൃഷി പദ്ധതി നടപ്പിലാക്കി. വൈക്കം നഗരസഭ 13-ാം വാര്‍ഡിലെ പൂരക്കുളത്തില്‍ 2000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. പൊതു ജലാശയങ്ങളില്‍ മത്സ്യകൃഷി വ്യാപകമാക്കുകയാണ് ലക്ഷ്യം. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍, കൗണ്‍സിലര്‍ ആര്‍ സന്തോഷ്, ഫിഷറീസ് കോ-ഓഡിനേറ്റര്‍ ബീന ജോസഫ്, പ്രമോട്ടര്‍മാരായ ബിന്‍സി മാത്യു, പ്രീജ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.