Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലികാ ദിനത്തിൽ കുട്ടികള്‍ അക്ഷര ദീപം തെളിയിച്ചു
11/10/2022
അക്കരപ്പാടം ഗവ. യു.പി സ്‌കൂളില്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക ബാലികാ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടി ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് ചിറ്റാടിത്തറ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കുഞ്ഞിളം കൈകളില്‍ അക്ഷരദീപം തെളിയിച്ച് ലോക ബാലികാ ദിനം ആചരിച്ചു. അക്കരപ്പാടം ഗവ. യു.പി സ്‌കൂളില്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ് അമൃതം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ മെഴുകുതിരി ദീപം തെളിയിച്ച് പ്രാര്‍ത്ഥനാ ഗീതം ആലപിച്ചാണ് ചടങ്ങ് നടത്തിയത്. ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് ചിറ്റാടിത്തറ കുട്ടികളുടെ മെഴുകുതിരികളിലേക്ക് ദീപം പകര്‍ന്ന് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ നടേശന്‍, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ഡി നാരായണന്‍ നായര്‍, എന്‍.കെ സെബാസ്റ്റ്യന്‍, ഡോ. അനൂപ്, ജീവന്‍ ശിവറാം, അധ്യാപിക എ സബീന, പിടിഎ പ്രസിഡന്റ് കിഷോര്‍ കുമാര്‍, റോട്ടറി ക്ലബ്ബ് സെക്രട്ടറി സിറില്‍ ജെ മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും നൽകി. അമൃതം പദ്ധതിയുടെ ഭാഗമായി ദന്തല്‍ വിഭാഗത്തിന്റെയും ഇഎന്‍ടി വിഭാഗത്തിന്റെയും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുട്ടികളുടെ പല്ലും ചെവിയും പരിശോധിച്ച് ആവശ്യമായവര്‍ക്ക് ചികിത്സ നല്‍കി.