Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: മുഖ്യ സന്ധ്യവേലയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
10/10/2022
വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള മുഖ സന്ധ്യവേലയുടെ ആദ്യ ദിനം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള മുഖ സന്ധ്യവേലയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി എഴുന്നള്ളിപ്പ്, പ്രാതല്‍, അഭിഷേകങ്ങള്‍,  മണ്ഡപത്തില്‍ വാരമിരിക്കല്‍ എന്നിവയാണ് ചടങ്ങുകള്‍. എഴുന്നളളിപ്പിന് ഗജവീരന്‍ ഓമല്ലൂര്‍ മണികണ്ഠന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. മുഖ സന്ധ്യവേല 13ന് സമാപിക്കും. ഏറ്റുമാനൂര്‍, തെക്കുംകൂര്‍, അമ്പലപ്പുഴ, തിരുവല്ല എന്നീ നാട്ടു രാജക്കന്‍മാര്‍ നടത്തിയിരുന്ന മുഖ സന്ധ്യവേല ഇപ്പോള്‍ ദേവസ്വം ബോര്‍ഡാണ് നടത്തുന്നത്. സമൂഹ സന്ധ്യവേലയ്ക്ക് 30ന് നടക്കുന്ന വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണത്തോടെയും തുടക്കമാകും. നവംബര്‍ ഒന്നിന് തെലുങ്ക് സമൂഹത്തിന്റെയും, രണ്ടിന് വിശ്വബ്രഹ്മ സമാജത്തിന്റെയും മൂന്നിന് വടയാര്‍ സമൂഹത്തിന്റെയും സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണവും നടക്കും. അഞ്ചിന് കൊടിയേറ്ററിയിപ്പ്, അഷ്മിയുടെ കോപ്പുതൂക്കല്‍, എന്‍എസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട് എന്നിവയുണ്ട്. ആറിന് അഷ്ടമിക്ക് കൊടിയേറും. 17നാണ് വൈക്കത്തഷ്ടമി. 18ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് വിവിധ സമുദായ സംഘടനകളുടെ താലപ്പൊലിയും വിവിധ കലാപരിപാടികളും നടത്തുന്നുണ്ട്.