Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: നഗരത്തിലെ മുഴുവന്‍ റോഡുകളും ഓടകളും ശുചീകരിക്കും
10/10/2022
വൈക്കത്തഷ്ടമി നടത്തിപ്പ് സംബന്ധിച്ച് വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ചേര്‍ന്ന യോഗം.

വൈക്കം: വൈക്കത്തഷ്ടമിയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി ഉത്സവം മികച്ച രീതിയില്‍ നടത്താന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം വിളിച്ചുകൂട്ടിയ കൗണ്‍സിലര്‍മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഉത്സവാഘോഷത്തിന് മുന്നോടിയായി നഗരത്തിലെ മുഴുവന്‍ റോഡുകളും ഓടകളും ശുചീകരിക്കും. ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത സാഹചര്യം ഒരുക്കും. ഇതിന്റെ ഭാഗമായി കൗണ്‍സിലര്‍ ബി രാജശേഖരന്‍ കണ്‍വീനറായി നഗരസഭ വിപുലമായ അഷ്ടമി കമ്മിറ്റി രൂപീകരിച്ചു. ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ആലോചന യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, ബി.ചന്ദ്രശേഖരന്‍, ഏബ്രഹാം പഴയകടവന്‍, രേണുക രതീഷ്, സിന്ധു സജീവന്‍, എന്‍.അയ്യപ്പന്‍ ,രാഹുല്‍, അശോകന്‍ വെള്ളവേലി, ബിജിമോള്‍, രാജശ്രീ വേണുഗോപാല്‍, ബിന്ദു ഷാജി, എ.സി മണിയമ്മ, കവിതാ രാജേഷ്, സുശീല എം നായര്‍, ലേഖ അശോകന്‍, ഗിരിജ കുമാരി എന്നിവര്‍ പങ്കെടുത്തു. വാട്ടര്‍ അതോറിറ്റി, ഇലക്ട്രിസിറ്റി, പൊതുമരാമത്ത് വകുപ്പ്, വ്യാപാരി വ്യവസായി സംഘടനകള്‍, ടാക് സി യൂണിയനുകള്‍ എന്നീ വിഭാഗങ്ങളുടെ യോഗം വിളിച്ചു കൂട്ടി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. അഷ്ടമി നാളുകളില്‍ വഴിയോര കച്ചവടം നടത്തുന്നതിന് സ്ഥലസൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനും യോഗം തീരുമാനിച്ചു.