Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ഇ ബാലറാം സാംസ്‌കാരിക കേന്ദ്രം പ്രഭാഷണം സംഘടിപ്പിച്ചു          
10/10/2022
എന്‍.ഇ ബാലറാം സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മൂത്തേടത്തുകാവില്‍   നടത്തിയ പരിപാടിയില്‍ 'മലയാള ഭാഷയും നവോത്ഥാനവും' എന്ന വിഷയത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അജിത്ത് കൊളാടി പ്രഭാഷണം നടത്തുന്നു.

വൈക്കം: എന്‍.ഇ ബാലറാം സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'മലയാള ഭാഷയും നവോത്ഥാനവും' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. മൂത്തേടത്തുകാവ് എസ്.എന്‍ എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടത്തിയ പരിപാടിയില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. നവോത്ഥാന പോരാട്ടങ്ങളിലൂടെ നമ്മള്‍ നേടിയെടുത്ത മൂല്ല്യങ്ങള്‍ ഒന്നൊന്നാകെ തകര്‍ക്കുന്ന സമീപനങ്ങള്‍ സമൂഹത്തില്‍ വളര്‍ന്നു വരികയാണ്. മലയാള ഭാഷ മഹത്തായ സംസ്‌കാരമാണ്. മലയാള ഭാഷയെ തമസ്‌ക്കരിക്കുന്നത് സംസ്‌കാര ശൂന്യതയാണെന്ന് അജിത്ത് കൊളാടി പറഞ്ഞു. പഠന കേന്ദ്രം പ്രസിഡന്റ് എം.എസ് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മലയാള ഭാഷാ പണ്ഡിതന്‍ എം.എ കൃഷ്ണന്‍കുട്ടി നായര്‍ എം.എയ്ക്ക് ജന്മനാടിന്റെ ആദരം ഗീതാ നസീര്‍ നല്‍കി. ലീനമ്മ ഉദയകുമാര്‍, എം.ഡി ബാബുരാജ്, പി.പ്രദീപ്, ഡി.രഞ്ജിത്ത്കുമാര്‍, എസ്.ബിജു, ബി.സദാനന്ദന്‍, ജീനാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.