Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍
09/10/2022

തലയോലപ്പറമ്പ്: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കര്‍ണാടക രജിസ്ട്രേഷന്‍ നമ്പരിലുള്ള എക്കോ സ്‌പോട്ട് കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും നിരവധി പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 100 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. കോട്ടയം കാണക്കാരി മാങ്കുഴക്കല്‍ രഞ്ജിത്ത് (26), കോട്ടയം ആര്‍പ്പുക്കര വില്ലൂന്നിക്കര ചിറക്കല്‍ താഴെ വീട്ടില്‍ കെന്‍സ് (28) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ഏഴിന് തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിന് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടു വരികയായിരുന്നു കഞ്ചാവ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സ്‌ക്വാഡായ ഡെന്‍സാഫ്, തലയോലപ്പറമ്പ് പോലീസ് എന്നിവര്‍ ചേര്‍ന്നാണ് അതിസാഹസികമായി പ്രതികളെ പിടികൂടിയത്. കെന്‍സ് നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കും.