Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിയാരം ടി.കെ മാധവന്‍ സ്മാരക കുടുംബയൂണിറ്റ് വാര്‍ഷികം നടത്തി
09/10/2022
എസ്എന്‍ഡിപി യോഗം 348-ാം നമ്പര്‍ അംബികാമാര്‍ക്കറ്റ് പരിയാരം ശാഖയിലെ ടി.കെ മാധവന്‍ സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും ഗുരുക്കന്മാരെ ആദരിക്കലും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 348-ാം നമ്പര്‍ അംബികാമാര്‍ക്കറ്റ് പരിയാരം ശാഖയുടെ കീഴിലുള്ള ടി.കെ മാധവന്‍ സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും, തെരഞ്ഞെടുപ്പും, കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ടി പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.എം വിനോഭായ്, യൂണിയന്‍ കമ്മറ്റി അംഗം ജി.എസ് ബൈജു, ചെയര്‍മാന്‍ വിനീത പങ്കജാക്ഷന്‍, കണ്‍വീനര്‍ നിമ്മി രാജേഷ്, ഇന്ദു പ്രേംജി, അമ്പിളി സാനു, കെ.ജി മുരളി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ മേഖലയിലും മറ്റ് മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച അധ്യാപകരെയും ഡോക്ടര്‍മാരെയും വിദ്യാര്‍ത്ഥികളെയും സമ്മേളനത്തില്‍ ആദരിച്ചു.