Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നബി ദിനം ആഘോഷിച്ചു
09/10/2022
ചെമ്പ് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലി.

വൈക്കം: മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷമുള്ള നബിദിനം താലൂക്കിലെ വിവിധ മഹല്ലുകളുടെ നേതൃത്വത്തില്‍ വിപുലമായാണ് ആഘോഷിച്ചത്. മദ്രസകള്‍, പള്ളികള്‍ എന്നിവ കേന്ദ്രീകരിച്ച് മൗലിദ് പാരായണം, ഘോഷയാത്ര, അന്നദാനം, മധുരവിതരണം എന്നിവ നടന്നു. മദ്രസകളില്‍ വിദ്യാര്‍ഥികളുടെ കലാസാഹിത്യ പരിപാടികളും അരങ്ങേറി. താലൂക്കിലെ വൈക്കം, തലയോലപ്പറമ്പ്, വെച്ചൂര്‍, നക്കംതുരുത്ത്, ചെമ്പ്, കാട്ടിക്കുന്ന്, മറവന്‍തുരുത്ത്, കരിപ്പാടം, മണകുന്നം, മിഠായികുന്നം, വടകര, വെള്ളൂര്‍, ഇറുമ്പയം, മാന്നാര്‍-പൂഴിക്കോല്‍ മുസ്‌ലിം ജമാഅത്തുകളിലെല്ലാം നബിദിനം ആഘോഷിച്ചു. മദ്രസകള്‍ കേന്ദ്രീകരിച്ച് നടന്ന കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത റാലിയെ സ്ത്രീകളടക്കമുള്ളവര്‍ മധുരം നല്‍കിയാണ് സ്വീകരിച്ചത്. പള്ളികളില്‍ പായസ വിതരണവും അന്നദാനവും പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.