Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹംസധ്വനി കലാമേളയില്‍ ജെ.സി.ഐ വൈക്കത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
09/10/2022
'ഹംസധ്വനി' കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയതിന്റെ ആഹ്ലാദം പങ്കുവെക്കാന്‍ ജെസിഐ വൈക്കം ശാഖ വൈക്കം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ മത്സരവിജയികളും കുടുംബാംഗങ്ങളും ഒത്തുകൂടിയപ്പോള്‍.

വൈക്കം: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സോണ്‍ 22ന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് നടത്തിയ ഹംസധ്വനി കലാമേളയില്‍ ജെസിഐ വൈക്കം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജെ.സി.ഐ ചാപ്റ്ററുകളാണ് ഇതില്‍ മാറ്റുരച്ചത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ കലകളില്‍ മികവ് തെളിയിച്ചാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. ജെസിഐ വൈക്കം പ്രസിഡന്റ് ജെ.സി മനോജ്കുമാര്‍, ജെ.സി ചെയര്‍പേഴ്‌സണ്‍ അഹല്യ മനോജ് മറ്റു ഭാരവാഹികളായ വിജയയകുമാര്‍, സുരേഷ് കുമാര്‍ എന്നിവരാണ് മത്സര പരിപാടിക്ക് നേതൃത്വം നല്‍കിയത്.
അഭിമാനകരമായ നേട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരും നേട്ടം കൊയ്തവരും സംഘടനയുടെ കുടുംബാംഗങ്ങളും ഒത്തുകൂടി വിജയം ആഘോഷിച്ചു. കാലാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന കുടുംബകൂട്ടായ്മയില്‍ മത്സരവിജയികള്‍ വീണ്ടും പരിപാടികള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി. സോണ്‍ വൈസ് പ്രസിഡന്റ് രൂപേഷ് ആര്‍.മേനോന്‍, മുന്‍ പ്രസിഡന്റ് ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്ക് പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.