Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ലീലാമൃതം പുസ്തകം പ്രകാശനം ചെയ്തു
08/10/2022
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തുന്ന ശ്രീനാരായണ പഠനകേന്ദ്രത്തില്‍ പാഠ്യവിഷയമായ ശ്രീനാരായണ ലീലാമൃതം പുസ്തകത്തിന്റെ പ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ കീഴിലെ 54 ശാഖകളെ പങ്കെടുപ്പിച്ച് നടത്തുന്ന ശ്രീനാരായണ പഠനകേന്ദ്രത്തില്‍ പാഠ്യ വിഷയമായ ശ്രീനാരായണ ലീലാമൃതം രണ്ടാം പതിപ്പിന്റെ പ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. പുസ്തക രചയിതാവ് ആചാര്യന്‍ എസ്.വിജയാനന്ദ്, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, എസ്.സന്തോഷ് കുമാര്‍, സുശീല മഹേന്ദ്രന്‍, എം.പി ഉദയമ്മ എന്നിവര്‍ പ്രസംഗിച്ചു.