Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റെഡ്‌ക്രോസ് സൊസൈറ്റി കിച്ചണ്‍സെറ്റ് വിതരണം ചെയ്തു
08/10/2022
ഇന്‍ഡ്യന്‍ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഐഡി കാര്‍ഡ് വിതരണ യോഗം ജില്ലാ ചെയര്‍മാന്‍ ജോബി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും നിര്‍ധന വിഭാഗങ്ങള്‍ക്കുള്ള കിച്ചണ്‍ സെറ്റ് വിതരണവും നടത്തി. വൈക്കം റെഡ്‌ക്രോസ് ഹാളില്‍ നടന്ന യോഗം ജില്ലാ ചെയര്‍മാന്‍ ജോബി തോമസ് ഉദ്ഘാടനം ചെയ്തു. നിര്‍ധന വിഭാഗങ്ങള്‍ക്കുള്ള കിച്ചണ്‍സെറ്റ് വിതരണം മുന്‍ നിയമസഭ സെക്രട്ടറി അഡ്വ. പി.ഡി ശാരങധരന്‍ നിര്‍വഹിച്ചു. താലൂക്ക് ചെയര്‍മാന്‍ പി സോമന്‍പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു കെ പവിത്രന്‍, ജില്ല വൈസ് ചെയര്‍മാന്‍ കെ.എസ് സുമേഷ്, വൈസ് ചെയര്‍മാന്‍ സി.ടി കുര്യാക്കോസ്, ട്രഷറര്‍ ജി.പൊന്നപ്പന്‍, മാത്യു കോടാലിചിറ, ഏബ്രഹാം ജോര്‍ജ്, ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.