Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്റെ തിരുമുറ്റം വൃത്തിയാക്കാന്‍ ഭക്തജന കൂട്ടായ്മയില്‍ മണല്‍ വിരിക്കല്‍ തുടങ്ങി
07/10/2022
ജ്യോതി ശാസ്ത്ര മണ്ഡലം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ക്ഷേത്ര മുറ്റത്ത് മണല്‍ വിരിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം തുടങ്ങുന്നതിനുമുമ്പ് ക്ഷേത്ര മതില്‍ക്കകം വൃത്തിയാക്കാന്‍ ഭക്തജനങ്ങളുടെ കൂട്ടായ്മയില്‍ മണല്‍ വിരിക്കുന്ന ജോലി തുടങ്ങി. എട്ട് ഏക്കര്‍ വിസ്തൃതിയുള്ള ക്ഷേത്രത്തിന്റെ മതിലിനകത്തു നിന്നും വലിയ തോതില്‍ മണല്‍ ഒഴുകി പോയതുമൂലം പല ഭാഗങ്ങളും വെള്ളം കെട്ടിനിന്ന് മാലിന്യകുഴികളായി മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്ഷേത്ര ഉപദേശക സമിതി വിശ്വാസികളുടെ സഹായത്തോടെ വഴിപാടായി മണല്‍ വിരിക്കുന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയത്. നവംബര്‍ ആറിന് അഷ്ടമി ഉത്സവത്തിന് കൊടിയേറും മുമ്പ് മണല്‍ വിരിച്ച് വൃത്തിയാക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ക്ഷേത്ര മതിലിനകം പൂര്‍ണമായും മണല്‍ വിരിക്കണമെങ്കില്‍ ചുരുങ്ങിയത് 100 ലോഡ് മണലെങ്കിലും വേണ്ടിവരും. വലിയ സാമ്പത്തിക ചെലവ് വരുന്ന പദ്ധതി ഭക്ത ജനങ്ങളുടെ കൂട്ടായ്മയില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
അഖില കേരള ജ്യോതി ശാസ്ത്ര മണ്ഡലം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു ലോഡ് മണല്‍ വഴിപാടായി സമര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന്‍പിള്ള, സെക്രട്ടറി അനില്‍കുമാര്‍, ജില്ലാ കമ്മിറ്റി അംഗം ദൈവത്തറ സന്തോഷ്, താലൂക്ക് പ്രസിഡന്റ് സജി കടൂക്കര, സെക്രട്ടറി ജ്യോതി രാജ്, അരുണ്‍ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മണല്‍ വഴിപാടായി നല്‍കിയത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാര്‍, ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, അജി മാധവന്‍, എ ബാബു, എസ് സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.