Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: പുള്ളി സന്ധ്യവേല സമാപിച്ചു
07/10/2022
വൈക്കത്തഷ്ടമിക്ക് മുന്നോടിയായി മഹാദേവ ക്ഷേത്രത്തില്‍ നടന്ന പുള്ളി സന്ധ്യവേലയുടെ സമാപന ദിവസത്തെ ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമിയ്ക്ക് മുന്നോടിയായി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന പുള്ളി സന്ധ്യവേല സമാപിച്ചു. ഭക്തിസാന്ദ്രമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. സന്ധ്യവേലയുടെ പ്രധാന ചടങ്ങായ ശ്രീബലി എഴുന്നള്ളിപ്പിന് ഗജവീരന്‍ ഓമല്ലൂര്‍ മണികണ്ഠന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി ശ്രീബലി എഴുന്നള്ളിപ്പ് സമാപിച്ചു. ഞായറാഴ്ചയാണ്‌ അടുത്ത ചടങ്ങായ മുഖ സന്ധ്യവേലയുടെ കോപ്പുതൂക്കല്‍. മുഖ സന്ധ്യവേല ഒക്‌ടോബര്‍ 10 മുതല്‍ 13 വരെ നടക്കും. സമൂഹ സന്ധ്യവേലയ്ക്ക് 30ന് നടക്കുന്ന വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണത്തോടെയും തുടക്കമാകും. നവംബര്‍ ഒന്നിന് തെലുങ്ക് സമൂഹത്തിന്റെയും, രണ്ടിന് വിശ്വബ്രഹ്‌മ സമാജത്തിന്റെയും മൂന്നിന് വടയാര്‍ സമൂഹത്തിന്റെയും സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണവും നടക്കും. നവംബര്‍ ആറിനാണ് അഷ്ടമിയുടെ കൊടിയേറ്റ്. 17നാണ് വൈക്കത്തഷ്ടമി. 18ന് ആറാട്ടോടെ ഉത്സവം സമാപിക്കും.