Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ചുമന പാലം നിര്‍മാണം: കോണ്‍ഗ്രസ് സമരം നടത്തി
07/10/2022
വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വെച്ചൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ നടത്തിയ ഏകദിന ഉപവാസ സമരം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നാരങ്ങാ വെള്ളം നല്‍കി അവസാനിപ്പിക്കുന്നു.

വൈക്കം: വൈക്കം -വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ഒരു ദിവസത്തെ ഉപവാസ സമരം നടത്തി. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വെച്ചൂര്‍ മണ്ഡലം പ്രസിഡന്റ് വി.ടി സണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് മനോജ് കുമാര്‍, സോജി ജോര്‍ജ്, സ്വപ്ന മനോജ്, ബിന്ദു രാജ്, ആന്‍സി തങ്കച്ചന്‍, പി.കെ മണിലാല്‍, കെ.വി വിശാലാക്ഷി, അമ്മിണി ഗോപാലന്‍ എന്നിവരാണ് ഏകദിന ഉപവാസം അനുഷ്ഠിച്ചത്. രാവിലെ തുടങ്ങിയ സമരം വൈകിട്ട് ആറിന് ഉപവാസകര്‍ക്ക് നാരാങ്ങ നീര് നല്‍കി അവസാനിപ്പിക്കുകയായിരുന്നു. മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.ജി അപ്പന്‍ അധ്യക്ഷത വഹിച്ചു. എ സനീഷ് കുമാര്‍, ബി അനില്‍കുമാര്‍, സജി കുര്യാക്കോസ്, സോണി സണ്ണി, ഇടവട്ടം ജയകുമാര്‍, വിവേക് പ്ലാത്താനത്ത്, കെ ഗിരീശന്‍, പി.കെ ജയപ്രകാശ്, എം ഗോപാലകൃഷ്ണന്‍, എം.കെ ഷിബു, പി തങ്കച്ചന്‍, ആശ ജഗതി, രേണുക രതീഷ്, എം.രഘു, വൈക്കം ജയന്‍, എം.ജെ ജ്യോതിഷ് എന്നിവര്‍ പ്രസംഗിച്ചു.