Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ക്ഷേത്രത്തില്‍ മാതൃ-ഗുരുവന്ദനവും വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടത്തി
06/10/2022
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിദ്യാധിരാജ വിചാരവേദിയുടെ നേതൃത്വത്തില്‍ നടത്തിയ മാതൃ-ഗുരുവന്ദനം പരിപാടിയില്‍ മുതിര്‍ന്ന അധ്യാപകരെ ആദരിക്കുന്നു.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിദ്യാധിരാജ വിചാര വേദിയുടെ നേതൃത്വത്തില്‍ വിജയദശമിയോടനുബന്ധിച്ച് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും മാതൃ-ഗുരുവന്ദനവും നടത്തി. മുതിര്‍ന്ന അധ്യാപകരായ എം.എ കൃഷ്ണന്‍കുട്ടി നായര്‍, ഭാര്‍ഗവിയമ്മ, സരോജിനിയമ്മ, എ.ജി ഉല്ലാസന്‍, ലീലാദേവി എന്നിവരെ കരയോഗം പ്രസിഡന്റ് ശശിധരന്‍ നായര്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. വിദ്യാര്‍ഥികള്‍ ഗുരുക്കന്‍മാരുടെ പാദപൂജ നടത്തി. ഡോ. സി.ആര്‍ വിനോദ്കുമാര്‍, പ്രൊഫ. കെ.എസ് ഇന്ദു എന്നിവര്‍ പ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് പി നായര്‍, ട്രഷറര്‍ വി.എം രാധാകൃഷ്ണന്‍ നായര്‍, വിദ്യാധിരാജ ശാഖാ സെക്രട്ടറി എസ് രാജഗോപാല്‍, ജോയിന്റ് സെക്രട്ടറി പി.എന്‍ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.