Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരിയില്‍ നവീകരിച്ച പണ്ഡിറ്റ് കെ.പി കറുപ്പന്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു
06/10/2022
ധീവരസഭ 202-ാം നമ്പര്‍ പോളശ്ശേരി ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച പണ്ഡിറ്റ് കെ.പി കറുപ്പന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഹാളിന്റെ സമര്‍പ്പണം ധീവരസഭ സംസ്ഥാന സെക്രട്ടറി എന്‍.ആര്‍ ഷാജി നിര്‍വഹിക്കുന്നു.

വൈക്കം: അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനായി ശക്തമായ പോരാട്ടം നടത്തിയ പണ്ഡിറ്റ് കെ.പി കറുപ്പന് ചരിത്ര താളുകളില്‍ വേണ്ടത്ര പ്രാധാന്യം നല്‍കാത്തതില്‍ ചില ശക്തികളുടെ ഇടപെടലാണെന്നും, ധീവരസഭ ഈ വിഷയത്തില്‍ ഉണര്‍ന്നു ചിന്തിക്കണമെന്നും ധീവരസഭ സംസ്ഥാന സെക്രട്ടറി എന്‍.ആര്‍ ഷാജി പറഞ്ഞു. പോളശ്ശേരി ദേവസ്വത്തില്‍ നവീകരിച്ച പണ്ഡിറ്റ് കെ.പി കറുപ്പന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഹാളിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറിയുടെ ഉദ്ഘാടനം സാഹിത്യകാരന്‍ സുബ്രഹ്മണ്യന്‍ അമ്പാടിയും, പി.എസ്.സി കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനം ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണനും നിര്‍വഹിച്ചു. പ്രസിഡന്റ് എന്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, ക്ഷേത്രം മേല്‍ശാന്തി ആര്‍ ഗിരീഷ്, കൗണ്‍സിലമാരായ കെ.പി സതീശന്‍, ബിജിമോള്‍, വൈക്കം സ്റ്റേഷന്‍ എസ്.ഐ എന്‍.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസഫ് തോമസ് ബോധവല്‍കരണ ക്ലാസ് എടുത്തു. വിവിധ രംഗങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.