Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ടുമ്മേല്‍ ക്ഷേത്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും: ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍
06/10/2022
കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയ ബോര്‍ഡ് അംഗം പി.എം തങ്കപ്പനെ ഉപദേശക സമിതി ഭാരവാഹികള്‍ സ്വീകരിക്കുന്നു.

വൈക്കം: കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തില്‍ അടിയന്തിര പ്രാധ്യാനമുള്ള ചടങ്ങുകളും മറ്റു വികസന പ്രവര്‍ത്തനങ്ങളും ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് ഉടനെ നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ പറഞ്ഞു. ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ സംബന്ധിച്ച് വിലയിരുത്താന്‍ എത്തിയ ബോര്‍ഡ് മെമ്പര്‍ക്ക് ക്ഷേത്ര ഉപദേശക സമിതി നല്‍കിയ സ്വീകരണത്തിലാണ് ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. ഉപദേശക സമിതി പ്രസിഡന്റ് കെ.വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഡി അജിത്ത്, പി രാജേന്ദ്രപ്രസാദ്, ബാബു ധന്യ, ഷിബു ചേരിക്കത്തറ, മനോജ് പാലതുരുത്ത്, സുനിലാ അജിത്ത്, ശശിധരന്‍, ഷാജി, രാംലാല്‍, തങ്കേശന്‍ എന്നിവര്‍ പങ്കെടുത്തു.