Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രാഹ്മണസഭയുടെ സുവാസിനി പൂജ ഭക്തിസാന്ദ്രമായി
05/10/2022
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ സുവാസിനി പൂജയും കന്യാ പൂജയും നടത്തുന്നു.

വൈക്കം: കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും വനിതാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വൈക്കം സമൂഹം ഹാളില്‍ മഹാനവമി ദിനത്തില്‍ ആചാരനുഷ്ഠാനങ്ങളോടെ  സുവാസിനി പൂജയും കന്യാ പൂജയും നടത്തി. സ്ത്രീകള്‍ക്ക് പട്ട് വസ്ത്രവും പുഷ്പങ്ങളും താലത്തില്‍ നിറച്ച് സമര്‍പ്പിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും, പുതുവസ്ത്രങ്ങളും നല്‍കി. വൈക്കം സമൂഹത്തിന് കീഴിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ള സമുദായംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. നല്ലെഴത്തുമഠം കൃഷ്ണമൂര്‍ത്തി മുഖ്യകാര്‍മികത്വം വഹിച്ചു. ഭാരവാഹികളായ സന്ധ്യാ ബാലചന്ദ്രന്‍, പ്രിയ അയ്യര്‍, രാജി ബാലസുബ്രഹ്മണ്യന്‍, രമ്യ രാജേഷ്, സുധ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി, സെക്രട്ടറി പി ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.