Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് മുസ്‌ലിം ജമാഅത്ത് സൗഹൃദ സദസ് സംഘടിപ്പിച്ചു
05/10/2022
തലയോലപ്പറമ്പ് മുഹിയിദീന്‍ പള്ളി മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗഹൃദ സദസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.എസ് ശരത്ത് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: മുഹിയിദീന്‍ പള്ളി മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സൗഹൃദ സദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.എസ് ശരത്ത് സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു. 'മുഹമ്മദ് നബി ജീവിതവും സന്ദേശവും' എന്ന വിഷയത്തില്‍ ഹാഫിസ് സുഹൈല്‍ വാഫി മുഖ്യപ്രഭാഷണം നടത്തി. പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജമാഅത്ത് പ്രസിഡന്റ് ഷാജഹാന്‍ കോഴിപ്പള്ളി അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് ചെരപ്പറമ്പില്‍, കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.സനീഷ് കുമാര്‍, ശ്രീനാരായണ ഗവേഷണ വിദ്യാര്‍ഥി ഡോ. എസ്.പ്രീതന്‍, മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ റഹീം മുസ്‌ലിയാര്‍, സെക്രട്ടറി ഫിറോസ് മാവുങ്കല്‍, ജോയി ജോണ്‍, പി.ജി ഷാജിമോന്‍, പി.എ അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.