Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
05/10/2022
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മണ്ഡപത്തില്‍ ഉപഭോക്തൃ കമ്മീഷന്‍ അംഗവും കവിയുമായ വൈക്കം രാമചന്ദ്രന്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുന്നു.

വൈക്കം: വിദ്യാരംഭ ദിനത്തില്‍ വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ നൂറുകണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കുളിച്ച് ഈറനായി കുറിതൊട്ട് പുതുവസ്ത്രമണിഞ്ഞെത്തിയാണ് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം എഴുതിയത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിരവധി കുട്ടികളെയാണ്  എഴുത്തിനിരുത്തിയത്. ഊട്ടുപുരമാളികയിലെ നവരാത്രി മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിരുന്ന ഗ്രന്ഥം വൈക്കത്തപ്പന്റെ ശ്രീകോവിലേക്ക് ഏഴുന്നള്ളിച്ച ശേഷമാണ് എഴുത്തിനിരുത്ത് തുടങ്ങിയത്. നിരവധി കുട്ടികള്‍ രക്ഷകാര്‍ത്താക്കളൊടൊപ്പം ആദ്യാക്ഷരം കുറിക്കാന്‍ എത്തിയിരുന്നു. ഉപഭോക്തൃ കമ്മീഷന്‍ അംഗവും കവിയുമായ വൈക്കം രാമചന്ദ്രന്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു.
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ ഡി.ബി കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. ലാലി പ്രതാപ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി കെ.വി പ്രസന്നന്‍, വൈസ് പ്രസിഡന്റ് കെ.എസ് പ്രീജു, കണ്‍വീനര്‍ കെ.എസ് സാജു, ടി.പി സുഖലാല്‍, വി.ഡി സന്തോഷ്, എന്‍.എന്‍ പവനന്‍, രമേഷ് പി.ദാസ്, സി.എസ് ആഷ, ലീല എന്നിവര്‍ പങ്കെടുത്തു.
ടി.വി പുരം പഴുതുവള്ളി ക്ഷേത്രത്തില്‍ നടയ്ക്കു മുന്നില്‍ മേല്‍ശാന്തി ചെമ്മനത്തുകര ഷിബു ശാന്തി കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി  ലത സി.കുറുവേലിത്തറ, വൈസ് പ്രസിഡന്റ് കെ.വി സുന്ദരന്‍ കോലത്ത് എന്നിവര്‍ പങ്കെടുത്തു.