Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: പുള്ളി സന്ധ്യവേല വ്യാഴാഴ്ച സമാപിക്കും
05/10/2022
വൈക്കത്തഷ്ടമിക്ക് മുന്നോടിയായി മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന പുള്ളി സന്ധ്യവേലയുടെ മൂന്നാം ദിവസത്തെ ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമി ഉത്സവത്തിനുമുന്നോടിയായി മഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന പുള്ളി സന്ധ്യവേല ഇന്ന് സമാപിക്കും. മുഖ സന്ധ്യവേലയുടെ കോപ്പുതൂക്കല്‍ ഒന്‍പതിനാണ്. മുഖ സന്ധ്യവേല 10 മുതല്‍ 13 വരെ നടക്കും. സമൂഹ സന്ധ്യവേലയ്ക്ക് 30ന് നടക്കുന്ന വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണത്തോടെയും തുടക്കമാകും. നവംബര്‍ ഒന്നിന് തെലുങ്ക് സമൂഹത്തിന്റെയും, രണ്ടിന് വിശ്വബ്രഹ്‌മ സമാജത്തിന്റെയും മൂന്നിന് വടയാര്‍ സമൂഹത്തിന്റെയും സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണവും നടക്കും. നവംബര്‍ ആറിനാണ് അഷ്ടമിയുടെ കൊടിയേറ്റ്. 17നാണ് വൈക്കത്തഷ്ടമി. 18ന് ആറാട്ടോടെ ഉത്സവം സമാപിക്കും. പുള്ളി സന്ധ്യവേലയുടെ മൂന്നാം ദിവസ നടന്ന ശ്രീബലി എഴുന്നള്ളിപ്പ് ദര്‍ശിക്കാന്‍ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ഗജവീരന്‍ ഓമല്ലൂര്‍ മണികണ്ഠന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിന് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു.