Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂങ്കാവ് ക്ഷേത്രത്തില്‍ വിളക്ക് പൂജ നടത്തി
04/10/2022
നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വെച്ചൂര്‍ ഇടയാഴം പൂങ്കാവ് ക്ഷേത്രത്തില്‍ കേരള ബ്രാഹ്മണസഭ വെച്ചൂര്‍ ഉപസഭയുടെ വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിളക്ക് പൂജ.

വൈക്കം: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വെച്ചൂര്‍ ഇടയാഴം പൂങ്കാവ് ക്ഷേത്രത്തില്‍ കേരള ബ്രാഹ്മണസഭ വെച്ചൂര്‍ ഉപസഭയുടെ വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ വിളക്ക് പൂജ നടത്തി. കുളത്തായി മഠം ധര്‍മരാജയ്യര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രീകോവിലില്‍ നിന്നുള്ള ദീപനാളം വിളക്കില്‍പകര്‍ത്തി ദേവിചൈതന്യം ആവാഹിച്ച് അതിനുചുറ്റും സുമംഗലികളായ തമിഴ് ബ്രഹ്മണ വനിതകള്‍ പരമ്പരാഗതമായ പതിനെട്ട് മുഴം പുടവ ചുറ്റി നടത്തുന്നതാണ് വിളക്ക് പൂജ. കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യത്തിനായാണ് പൂജ നടത്തുന്നത്. പൂജയുടെ ഭാഗമായി പുഷ്പാര്‍ച്ചനയും കുങ്കുമാര്‍ച്ചനയും നടത്തി. ബ്രാഹ്മണസഭ വെച്ചൂര്‍ ഉപസഭയുടെ വനിതാവിഭാഗം പ്രസിഡന്റ് സരസ്വതി ധര്‍മരാജന്‍, സെക്രട്ടറി സുധ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.