Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര എസ്എന്‍ഡിപി ശാഖാ കുടുംബ സംഗമം നടത്തി
04/10/2022
എസ്എന്‍ഡിപി യോഗം ചെമ്മനത്തുകര വടക്ക് ശാഖ നടത്തിയ കുടുംബ സംഗമത്തിന്റെ സംസ്‌കാരിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 1295-ാം നമ്പര്‍ ചെമ്മനത്തുകര വടക്ക് ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ പ്രാര്‍ത്ഥനാലയത്തില്‍ കുടുംബ സംഗമം നടത്തി. കായിക മത്സരങ്ങള്‍, അന്നദാനം, കലാ മത്സരങ്ങള്‍, വടംവലി മത്സരം തുടങ്ങിയ പരിപാടികള്‍ ആകര്‍ഷകമായി. വൈകിട്ടു നടന്ന സാംസ്‌കാരിക സമ്മേളനം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സതീശന്‍ കടവില്‍പറമ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുരുഷന്‍ നമ്പ്യത്ത്, സെക്രട്ടറി ബ്രിജിലാല്‍, ലക്ഷ്മണന്‍ അരിശ്ശേരി, ക്ഷേത്രം മേല്‍ശാന്തി എം.ഡി ഷിബു, ബാലവേദി അധ്യാപകന്‍ വി.വി കനകാംബരന്‍, വനിതാ സംഘം പ്രസിഡന്റ് ഷൈലജ അനിരുദ്ധന്‍, സെക്രട്ടറി സുമാ കുസുമന്‍, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അരുണ്‍ദാസ്, സെക്രട്ടറി രമേഷ് കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. 2020-21 അധ്യയന വര്‍ഷത്തില്‍ കാര്‍ഷിക മേഖലയില്‍ ജില്ലയിലെ മികച്ച സ്‌കൂളായി തെരഞ്ഞെടുത്ത ആശ്രമം സ്‌കൂളിനുള്ള പുരസ്‌കാരം പ്രിന്‍സിപ്പാള്‍ ഷാജി ടി.കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.