Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്ര കലാപീഠത്തില്‍ നവരാത്രി ആഘോഷം തുടങ്ങി
03/10/2022
വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥം എഴുന്നള്ളിക്കുന്നു.

വൈക്കം: ക്ഷേത്ര കലാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷം തുടങ്ങി. വൈക്കം മേല്‍ശാന്തി ടി.എസ് നാരായണന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നും പൂജിച്ച് നല്‍കിയ ഗ്രന്ഥം ഇടമന ജയന്‍ പോറ്റി ഏറ്റുവാങ്ങി വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി നവരാത്രി മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. മണ്ഡപത്തിന്‍ ഗ്രന്ഥവും പുസ്തകവും വാദ്യഉപകരണങ്ങളും നവരാത്രി പൂജക്കായി സമര്‍പ്പിച്ചു. അഞ്ചിനാണ് പൂജയെടുപ്പും വിദ്യാരംഭവും.  ഗ്രന്ഥം എഴുന്നള്ളിപ്പിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.അനില്‍ കുമാര്‍ കലാപീഠം മാനേജര്‍ കെ.ഡി ശിവന്‍, പ്രിന്‍സിപ്പാള്‍ എസ്.പി ശ്രീകുമാര്‍, അധ്യാപകരായ വെച്ചൂര്‍ രാജേഷ്, വൈക്കം ഹരിഹരയ്യര്‍ വൈക്കം ഷാജി, അജിത് കുമാര്‍, പ്രകാശന്‍, കാവലം ഷാജി, ആലപ്പുഴ വിജയകുമാര്‍, തൃപ്പൂണിത്തുറ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.