Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ വീല്‍ചെയറുകള്‍ നല്‍കി
03/10/2022
സന്നദ്ധ സംഘടനയായ ആശ്രയയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയ വീല്‍ചെയറുകള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ആര്‍.എം.ഒ ഡോ. എസ്.കെ ഷീബയ്ക്ക് കൈമാറുന്നു.  

വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് താലൂക്ക് ആശുപത്രിയിലേക്ക് വീല്‍ചെയറുകള്‍ നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ആശുപത്രി ആര്‍.എം.ഒ ഡോ. എസ്.കെ ഷീബയ്ക്ക് വീല്‍ചെയര്‍ കൈമാറി. ഗാന്ധിജിയുടെ ഛായാചിത്രം അലങ്കരിച്ചുവെച്ച് പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വീല്‍ചെയര്‍ വിതരണം നടത്തിയത്. ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടി വരുന്ന ആശുപത്രിയ്ക്ക് വീല്‍ചെയറുകള്‍ കിട്ടിയത് ആശ്വാസകരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി 100 ഉച്ച ഭക്ഷണ പൊതികളും ചടങ്ങില്‍ വിതരണം ചെയ്തു. ആശ്രയ ചെയര്‍മാന്‍ ഇടവട്ടം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.അരുണ്‍, ബി.ചന്ദ്രശേഖരന്‍, വി.അനൂപ്, പ്രീത രാജേഷ്, പി.കെ മണിലാല്‍, രാജശ്രീ വേണുഗോപാല്‍, സന്തോഷ് ചക്കനാടന്‍, സി.സുരേഷ് കുമാര്‍, ടി.സി ദേവദാസ്, വൈക്കം ജയന്‍, എം.കെ മഹേശന്‍ എന്നിവര്‍ പങ്കെടുത്തു.