Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേടമാസ സര്‍പ്പപൂജ
20/04/2016
വടയാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മേടമാസ സര്‍പ്പപൂജ

മേടമാസത്തിലെ പത്താമുദയത്തിന് മുന്‍പായി വടയാര്‍ സമൂഹം നടത്തിവരുന്ന മേടമാസ സര്‍പ്പപൂജ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചാരപ്രകാരം നടത്തി. സര്‍പ്പസങ്കേതത്തില്‍ നിവേദ്യം തയ്യാറാക്കി നാഗരാജാവ്, നാഗയക്ഷി, നാഗചാമുണ്ഡി എന്നീ സര്‍വ്വദൈവങ്ങള്‍ക്ക് നൂറുംപാലും അഭിഷേകവും നടത്തിയാണ് പൂജകള്‍ ചെയ്തത്. ബ്രഹ്മശ്രീ ദാമോദരന്‍ നമ്പൂതിരി, ബ്രഹ്മശ്രീ അജിതന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സമൂഹ ആചാര്യന്‍മാരായ ഗണപതിരാമയ്യര്‍, നടരാജയ്യര്‍ എന്നിവര്‍ സഹകാര്‍മികരായി. സമൂഹമഠം പ്രസിഡന്റ് എം.ഈശ്വരയ്യര്‍, സെക്രട്ടറി പി.പത്മനാഭയ്യര്‍, വൈസ് പ്രസിഡന്റ് ഡോ. എം.പി ശര്‍മ, ജോയിന്റ് സെക്രട്ടറി കൃഷ്ണയ്യര്‍, ട്രഷറര്‍ മററക്കാട്ട് ലക്ഷ്മണയ്യര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.