Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എസ്.ടി.എ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം നടത്തി
03/10/2022
കെ.പി.എസ്.ടി.എ വൈക്കം ഉപജില്ലാ തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും, സംഘാടകരും വിജയികളോടൊപ്പം ആഹ്ലാദം പങ്കിടുന്നു.

വൈക്കം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 60 സ്‌കൂളുകളെ പങ്കെടുപ്പിച്ച് ഗാന്ധി ജയന്തി ദിനത്തില്‍ ക്വിസ് മത്സരം നടത്തി. സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തില്‍ എല്‍.പി, യു.പി ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 110 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരച്ചു. ആശ്രമം സ്‌കൂളില്‍ വച്ച് നടത്തിയ മത്സര പരിപാടി കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം പി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെ ശ്രീജ, സീമാ ബാലകൃഷ്ണന്‍, എ.എസ് സീമ എന്നിവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം സമ്മേളനം കെപിസിസി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു. കെ.പി.എസ്.ടി.എ ഭാരവാഹികളായ വന്ദന കെ.പൗലോസ്, കെ.പി മഞ്ജു, കവിത ബോസ്, എ.എസ് സീമ, ജ്യോതി ലക്ഷ്മി, ആഷ കെ.ആനന്ദ്, ജ്യോതി എന്നിവര്‍ പ്രസംഗിച്ചു.