Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവീഭാഗവത നവാഹയജ്ഞം: പാര്‍വതീസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി
03/10/2022
മൂത്തേടത്തുകാവ് മഴുവഞ്ചേരി ഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ഭാഗമായി നടന്ന പാര്‍വ്വതീ സ്വയംവര ഘോഷയാത്ര.

വൈക്കം: മൂത്തേടത്തുകാവ് മഴുവഞ്ചേരി ഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ഭാഗമായി നടന്ന പാര്‍വതീസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. മൂത്തേടത്തുകാവ് കടമ്പറ ഭജന മഠത്തില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പാര്‍വതീസ്വയംവര ഘോഷയാത്ര യജ്ഞവേദിയില്‍ എത്തിയത്. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ കൈനകരി രമേശന്‍, ക്ഷേത്രം തന്ത്രി വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി ഭദ്രേശന്‍ ശാന്തി എന്നിവര്‍ കാര്‍മികരായിരുന്നു. ഘോഷയാത്രയ്ക്ക് ട്രസ്റ്റ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, സെക്രട്ടറി സി.ആര്‍ മഹേഷ്, വൈസ് പ്രസിഡന്റ് നടേശന്‍ മഴുവഞ്ചേരി, ട്രഷറര്‍ സാബു ചാണച്ചിറയില്‍, ജോയിന്റ് സെക്രട്ടറി സത്യന്‍ വയലാര്‍, ശ്യാം കാര്‍ത്തികേയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ഉച്ചയ്ക്ക് പരിണയ സദ്യയും വൈകിട്ട് അന്നദാനവും നടത്തി.