Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യവിരുദ്ധ ശല്യം: വൈക്കം കായലോര ബീച്ച് ശുചീകരിച്ചു
03/10/2022
വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ കാടുപിടിച്ചു കിടന്ന കായലോര ബീച്ചിന്റെ ശുചീകരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ കായലോര ബീച്ച് ശുചീകരിച്ച് വൃത്തിയാക്കി. അഞ്ച് ഏക്കറിലധികം വരുന്ന ബീച്ചിന്റെ ഒരു ഭാഗം ദീര്‍ഘകാലമായി പച്ചക്കാടുകള്‍ പിടിച്ചുകിടക്കുന്നതുമൂലം സാമൂഹ്യവിരുദ്ധരുടെയും ലഹരിമാഫിയ സംഘങ്ങളുടെയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും ഒളിത്താവളമായിരുന്നു. വലിയ തോതില്‍ കാടുകള്‍ നിറഞ്ഞതോടെ സായാഹ്‌നങ്ങളില്‍ വിശ്രമത്തിനെത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ മേഖലയിലേക്ക് തിരിഞ്ഞുനോക്കാന്‍പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും ആശ്രമം സ്‌കൂള്‍ എസ്.പി.സിയുടെയും നേതൃത്വത്തിലായിരുന്നു ജെ.സി.ബിയും മറ്റ് യന്ത്രങ്ങളും ഉപയോഗിച്ച് ശുചീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, ബിന്ദു ഷാജി, ബി ചന്ദ്രശേഖരന്‍, എസ് ഹരിദാസന്‍ നായര്‍, എബ്രഹാം പഴയകടവന്‍, രേണുക രതീഷ്, രാജശ്രീ വേണുഗോപാല്‍, ബി രാജശേഖരന്‍, ജനമൈത്രി സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, അംഗങ്ങളായ  പി.സോമന്‍ പിള്ള, കെ.ശിവപ്രസാദ്, എം.ആര്‍ റെജി, ടി.സജീവ്, വി.എസ് രവീന്ദ്രന്‍, ടി.ആര്‍ സുരേഷ്, അബ്ദുല്‍ ജലീല്‍, ജീസ്‌പോള്‍, എം.ഒ വര്‍ഗീസ്,  ജൈനമ്മ മാക്‌സ് വെല്‍, ജബ്ബാര്‍ ഒമാന്‍ ജെറ്റ്, സുനില്‍കുമാര്‍, ജോര്‍ജ് കൂടല്ലി, എ.ജി ചിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.