Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗഹാര്‍ദ്ദത്തിന്റെ മൂല്യങ്ങള്‍ ഈശ്വര ഭക്തിയിലും ഒരുക്കി വെങ്കിടാചലം അയ്യരുടെ ബൊമ്മക്കൊലു
29/09/2022
വെച്ചൂര്‍ കൈതാരത്ത് വെങ്കിടാചലം അയ്യര്‍ രുഗ്മിണി കല്യാണമണ്ഡപത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു.

വൈക്കം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെച്ചൂര്‍ കൈതാരത്ത് കെ വെങ്കിടാചലം അയ്യരും ഭാര്യ രാധാ വെങ്കിടാചലവും ചേര്‍ന്നൊരുക്കിയ ബൊമ്മക്കുലുവില്‍ യേശുവിന്റെ തിരുപ്പിറവിയുടെ രംഗവും ഒരുക്കിവെച്ചത് ശ്രദ്ധേയമായി. ദേവീദവന്മാരുടെ പ്രതിമകള്‍ക്കൊപ്പം യേശുവിന്റെ തിരുപ്പിറവിയുടെ ഭാഗവും ചേര്‍ത്തുവെച്ചാണ് വെങ്കിടാചലം അയ്യര്‍ ബൊമ്മക്കൊലു അലങ്കരിച്ചത്. സൗഹാര്‍ദ്ദത്തിന്റെ മൂല്യങ്ങള്‍ ഈശ്വര ഭക്തിയിലും ഒരുക്കുകയായിരുന്നു വെങ്കടാചലം അയ്യര്‍. വെങ്കിടാചലം അയ്യരുടെ രുഗ്മിണി കല്യാണമണ്ഡപത്തില്‍ വിപുലമായ രീതിയിലാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ബൊമ്മക്കൊലു ഒരുക്കിയത്.
ദേവീദേവന്മാരുടെ രൂപങ്ങളും ഫലങ്ങളുടെ വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളും ഉള്‍പ്പെടെ മുന്നൂറിലധികം രൂപങ്ങളാണ് വെങ്കിടാചലം അയ്യരുടെ ബൊമ്മക്കൊലുവില്‍ അലങ്കാരങ്ങളായത്. ബ്രാഹ്മണ സമൂഹം നവരാത്രി ഉത്സവം ഏറെ ആഘോഷങ്ങളോടെയാണ് നടത്തുന്നത്. പൂജാമുറിയിലും മറ്റ് പ്രധാന ഭാഗങ്ങളിലുമാണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്. മൂന്നു നേരം പൂജകള്‍ അനുഷ്ഠിക്കുന്നത് നവരാത്രി ആഘോഷത്തിന്റെ പ്രത്യേകതയാണ്. മൂന്നുനേരം പൂജയും വിളക്ക് വൈപ്പും നിവേദ്യവും ആചാരമാണ്. സരസ്വതി, ദുര്‍ഗ, ലക്ഷ്മി, എന്നീ മൂന്നു ഭാവങ്ങളിലാണ് ദേവിയെ നവരാത്രി ദിനങ്ങളില്‍ വണങ്ങുന്നത്. പല തട്ടുകളില്‍ ആയാണ് ദേവിമാരുടെ പ്രതിമകള്‍ അലങ്കരിച്ചു വയ്ക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക അനുഷ്ഠാനങ്ങളാണ് നവരാത്രി പൂജ. 10 പകലും ഒന്‍പത് രാത്രിയുമാണ് നവരാത്രി ഉത്സവത്തിന്റെ ആഘോഷം. ദേവിയുടെ ഒന്‍പത് അവതാരങ്ങള്‍ പൂജിച്ചുവച്ച് ഒന്‍പത് ദിവസവും പൂജ നടത്തുന്നത് നവരാത്രി ആഘോഷത്തിന്റെ പ്രത്യേകതയാണ്. വെങ്കിടാചലം അയ്യരുടെ നേതൃത്വത്തില്‍ ബൊമ്മക്കൊലു ഒരുക്കാന്‍ ഭാര്യ രാധാ വെങ്കിടാചലവും മകന്‍ സന്തോഷും ഒത്തുകൂടി. ഏറെ ആകര്‍ഷകമായ രീതിയിലാണ് ബൊമ്മക്കൊലു തയ്യാറാക്കിയിരിക്കുന്നത്. പുറത്തുനിന്നും വരുന്ന ഭക്തജനങ്ങള്‍ക്ക് ആരാധന നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.