Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫിഷറീസ് വകുപ്പ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു
29/09/2022
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാതീരം പദ്ധതിയുടെ ഭാഗമായി വൈക്കത്ത് സംഘടിപ്പിച്ച ഏകദിന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യതൊഴിലാളികളുടെ മക്കളായ വിദ്യാര്‍ഥികള്‍ക്കായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാതീരം പദ്ധതിയുടെ ഭാഗമായി വൈക്കത്ത് ഏകദിന കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിച്ചു. മത്സ്യതൊഴിലാളി സമൂഹത്തില്‍ നിന്നുള്‌ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ സാധ്യതകള്‍, തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസവായ്പ സൗകര്യങ്ങള്‍, മത്സ്യവകുപ്പ് അനുബന്ധ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നതിനാണ് പത്ത്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തിയത്. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, ആര്‍ സന്തോഷ്, കെ.പി സതീശന്‍, ബി ചന്ദ്രശേഖരന്‍ നായര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, വൈക്കം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍.ജി ഇന്ദിര, സൈക്യാട്രിസ്റ്റ് അനു രഞ്ജിത്ത്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജി രാജേഷ്, എസ്ബിഐ ഡെപ്യൂട്ടി മാനേജര്‍ അനൂപ് എന്നിവര്‍ ക്ലാസ് നയിച്ചു. വൈക്കം മേഖലയിലെ വിവിധ സ്‌കൂളുകളിലെ 100 വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ പ്രിയ മോള്‍, രശ്മി, പൊന്നമ്മ, ലൂസി, സിമി, ജിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.