Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് ദീപം തെളിഞ്ഞു
28/09/2022
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. പ്രാര്‍ത്ഥനാലയത്തില്‍ ക്രമീകരിച്ച സരസ്വതി മണ്ഡപത്തില്‍ ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ശാന്തി സരസ്വതി ദേവിയുടെ വിഗ്രഹ പ്രതിഷ്ഠ നടത്തി. നിരവധി നിലവിളക്കുകള്‍ തെളിയിച്ചു തുടങ്ങിയ നവരാത്രി ആഘോഷത്തിന്റെ ദീപപ്രകാശനം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ദിനേശ് നിര്‍വഹിച്ചു. ദേവസ്വം സെക്രട്ടറി കെ.വി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. നവരാത്രി കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് പ്രീജു, ക്ഷേത്രം ആചാര്യ തങ്കമ്മ മോഹന്‍, പുരുഷോത്തമന്‍ ഷാജി, ടി.പി സുഖലാല്‍, വി.ഡി സന്തോഷ്, എന്‍.എന്‍ പവനന്‍, കെ.എ സാജു, പി.ആര്‍ ബിന്ദു, എസ്.കെ ഷാജി, രമേഷ് പി.ദാസ്, പി.ആര്‍ തിരുമേനി, ടി.എം സജി, ടി.വി ബിജു എന്നിവര്‍ പങ്കെടുത്തു. വിവിധ ദിവസങ്ങളില്‍ ഭക്തിഗാനാമൃതം, സംഗീത സദസ്സ്, ദീപക്കാഴ്ച, ഹൃദയജപലഹരി, ഭക്തിഗാനമേള എന്നിവ ഉണ്ടായിരിക്കും. ഒക്‌ടോബര്‍ നാല് മഹാനാവമി ദിനത്തില്‍ ആയുധ പൂജയും, വിജയദശമി ദിനമായ അഞ്ചിന് വിദ്യാരംഭവും സരസ്വതി പൂജയും നടക്കും. അന്നേദിവസം രാവിലെ ഏഴിന് നടക്കുന്ന എഴുത്തിനിരുത്തില്‍ തലയോലപ്പറമ്പ് ഡി.ബി കോളേജ് റിട്ട. പ്രൊഫസര്‍. ഡോ. ലാലി പ്രതാപ്, വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി എന്നിവര്‍ കുട്ടികളെ ആദ്യ അക്ഷരം എഴുതിക്കും.